Breaking...

9/recent/ticker-posts

Header Ads Widget

ഉണര്‍വ്വ് പഞ്ചദിന സഹവാസ ക്യാമ്പ്



സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് പഞ്ചദിന സഹവാസ ക്യാമ്പ്   മണര്‍കാട് ,ഇന്‍ഫന്റ് ജീസസ് ബെഥനി കോണ്‍വന്റ് സ്‌ക്കൂളിലും , സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി രാജേഷ് ഐ.എഫ്.എസ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട്  വി സുഗതന്‍, ജില്ലാ റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ രമണന്‍,  സുബിന്‍ പോള്‍, ബിജു  കെ.സി,  സിസ്റ്റര്‍  ജാന്‍സി വി.എ എന്നിവര്‍ പങ്കെടുത്തു ഡിസംബര്‍ 31 വരെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ 300 കേഡറ്റുകളാണ് പങ്കെടുക്കുന്നത്..  കേഡറ്റുകള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍, യോഗ, സൂംബ പരിശീലനം, പരേഡ് പരിശീലനം , കലാ കായിക പരിപാടികള്‍, റോഡ് വോക്ക് ആന്റ് റണ്‍ എന്നിവ  സംഘടിപ്പിക്കും.   ഡി ജയകുമാര്‍,  ശിവപ്രസാദ്, ജിനോ കുര്യന്‍, സൂസന്‍ ജെയിംസ്, ആര്യ എന്‍ നായര്‍ തുടങ്ങിയവരാണ്  പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.




Post a Comment

0 Comments