കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് 'മെറി ക്രിസ്മസ് ഫോര്‍മേഷന്‍' തയ്യാറാക്കിയാണ് ക്രിസ്മസ് ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കിയാണ്. 414 കുട്ടികള്‍ ചേര്‍ന്ന് സ്‌കൂള്‍ മൈതാനത്താണ് മെറി ക്രിസ്തുമസ് ഫോര്‍മേഷന്‍ തയ്യാറാക്കിയത്. അധ്യാപകന്‍ ടോം പി ജോണ്‍ ആണ് ഡ്രോണ്‍ ഷോട്ട് എടുത്തു ചിത്രങ്ങള്‍ പകര്‍ത്തിയത്. സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനം, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ ആര്‍.സി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിയോ കുന്നശ്ശേരില്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ്, പിടിഎ പ്രസിഡണ്ട് ജിയോ കുന്നശ്ശേരില്‍, പ്രോഗ്രാം കണ്‍വീനര്‍ ജിനോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി വിവിധ മത്സരങ്ങളും, സ്‌നേഹവിരുന്നും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. മത്സരങ്ങളില്‍ എല്ലാം കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. സ്‌കൂളിലെ അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments