സപ്ലൈക്കോയില്‍ സബ്ബ്‌സിഡി ഉല്‍പനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരൂര്‍ ജംഗ്ഷനിലുളള സപ്ലൈകോയ്ക്ക് മുമ്പില്‍ കപ്പ പുഴുങ്ങിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഡി.സി.സി ജനറല്‍ സെക്രട്ടറി എം മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില പൊതു മാര്‍ക്കറ്റുകളില്‍ കുതിച്ചുയര്‍ന്ന് സാധാരണക്കാരും പാവപ്പെട്ടവരും നട്ടം തിരിയുമ്പോള്‍ സര്‍ക്കാരും മന്ത്രിമാരും തിന്നു മദിച്ച് കേരളത്തില്‍ ഉല്ലാസ യാത്ര നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എത്രയും പെട്ടന്ന് സബ്‌സിഡി സാധനങ്ങള്‍ എത്തിച്ചിട്ടിലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.ടൗണില്‍നിന്നും പ്രകടനമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരൂര്‍ ജംഗ്ഷനില്‍ സമയവും പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഔട്ട്‌ലെറ്റിന് മുന്നിലേക്ക് എത്തിയത്. പ്രതിഷേധ യോഗത്തിനു ശേഷം പാകം ചെയ്ത കപ്പ ചമ്മന്തിയോടു കൂടി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. പ്രതിഷേധ പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിബിന്‍ വല്ലേരി അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കന്‍ , കെ.ജി ഹരിദാസ് , ജെയിംസ് തോമസ്, ആല്‍ഫിന്‍ പടികര ,സനല്‍ കാട്ടാത്തി, വിഷ്ണു ചെമ്മുണ്ടവള്ളി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സുബിന്‍ സാബു , ബബുലു ജോസഫ് , ആകാശ് റ്റി.പി , അരുണ്‍ പെരുമാപ്പാടം, അഖില്‍ പിള്ള , തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.





0 Comments