Breaking...

9/recent/ticker-posts

Header Ads Widget

തോമസ് ചാഴിക്കാടന്‍ എം.പി പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നുവെന്ന് പി.എം മാത്യു



തോമസ് ചാഴിക്കാടന്‍ എം.പി  നവകേരള സദസ്സില്‍ കര്‍ഷകരുടെയും, നാടിന്റെയും, ജനങ്ങളുടെയും പ്രശ്‌നങ്ങള്‍  മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുക എന്ന ചുമതല നിറവേറ്റുകയായിരുന്നുവെന്ന്  കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം പി.എം  മാത്യു എക്‌സ്.എം.എല്‍.എ.  സൗമ്യതയുടെ ഭാഷയില്‍  വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം മന്ത്രി റോഷി അഗസ്റ്റ്യന്‍ മുഖാന്തരം മുഖ്യമന്ത്രി വിലക്കിയതായും ഇത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും വ്യക്തിത്വത്തെയും  ആത്മാഭിമാനത്തെയും മുറിവേല്‍പ്പിച്ച സംഭവമാണെന്നും പി.എം മാത്യു  പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ സ്മൃതി മണ്ഡപത്തിന്റെ സമീപത്തു തന്നെയാണ് അപമാനകരമായ സംഭവം ഉണ്ടായതെന്നും പി.എം മാത്യു പ്രതികരിച്ചു.  പാര്‍ട്ടി തകരാതെ നോക്കേണ്ടതും സംരക്ഷിക്കേണ്ടതും  തന്നെപ്പോലെയുള്ളവരുടെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടി, കര്‍ഷക നന്മ മുന്‍നിര്‍ത്തി സത്യം പറഞ്ഞതിന്റെ പേരിലും പ്രതികരിച്ചതിന്റെ പേരിലും പാര്‍ട്ടി എടുക്കുന്ന എന്തു നടപടിയും സ്വീകരിക്കുവാന്‍  തയ്യാറാണെന്നും, അതിനായി രക്തസാക്ഷിത്വം വഹിക്കുവാനും തയ്യാറാണെന്നും പി.എം മാത്യു  സ്റ്റാര്‍വിഷനോട് പറഞ്ഞു.





Post a Comment

0 Comments