പിണറായി സര്‍ക്കാരിനെ പ്രതീകാത്മകമായി നാടുകടത്തി UDF ന്റെ വേറിട്ട പ്രതിഷേധം. കേരളം ഭരിച്ചു മുടിച്ച് കടക്കണിയില്‍ ആക്കിയ പിണറായി സര്‍ക്കാര്‍ ജനസദസിന്റെ പേരില്‍ നികുതി പണം ധൂര്‍ത്തടിച്ച് ജനവഞ്ചന യാത്ര നടത്തുകയായിരുന്നവെന്ന് ആരോപിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിണറായി വിജയനെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിമാനത്തില്‍ കയറ്റി നാടുകടത്തി പ്രതിഷേധിച്ചു. ലക്ഷ്വറി ബസിന്റെ മാതൃക കെട്ടിവലിച്ച് ചവിട്ടി തകര്‍ത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിന്റെയും കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിന്റെയും നേതൃത്വത്തില്‍ കോട്ടയം ഗാന്ധി സ്‌ക്വയറിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ഡിസികെ സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി റ്റി.സി അരുണ്‍, പ്രിന്‍സ് ലൂക്കോസ്, സിബി ജോണ്‍, ബിനു ചെങ്ങളം, എസ്.രാജീവ്, ജോയി ചെട്ടിശ്ശേരില്‍, തുടങ്ങിയവര്‍ സംസാരിച്ചു. പിണറായി സര്‍ക്കാരിനെ നാടുകടത്താന്‍ ജനങ്ങള്‍ തയ്യാറാവണം എന്ന മെസ്സേജ് സമരത്തിലൂടെ നല്‍കിയിരിക്കുന്നത് എന്നും വിലക്കയറ്റം കൊണ്ടും കാര്‍ഷിക വിളകളുടെ വിലതകര്‍ച്ച മൂലവും ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ചന്തയില്‍ സബ്‌സിഡി നിരക്കില്‍ നല്‍കേണ്ട സാധനങ്ങള്‍ നല്‍കാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.





0 Comments