Breaking...

9/recent/ticker-posts

Header Ads Widget

വള്ളിച്ചിറ താമരക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



വള്ളിച്ചിറ താമരക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. താമരക്കുളം ശുചീകരിച്ച് സംരക്ഷിച്ച് കുളത്തിനു ചുറ്റും നടപ്പാതയും പുല്‍ത്തകിടിയും ഒരുക്കും. ലൈറ്റുകളും നിരീക്ഷണ ക്യാമറകളും ചാരുബഞ്ചും ഹാന്‍ഡ്‌റയിലും സ്ഥാപിച്ച് മനോഹരമാക്കാന്‍ 25 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതോടൊപ്പം കുടുംബ ശ്രീയുടെ കോഫിബാര്‍ കം വിപണന കേന്ദ്രവും ആരംഭിക്കും. വള്ളിച്ചിറ താമരക്കുളം ഗ്രീന്‍ പാര്‍ക്ക് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ബന്നി വര്‍ഗീസ് മുണ്ടത്താനം, ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍,   ലാലിച്ചന്‍ ജോര്‍ജ്, ഫിലിപ്പ് കുഴികുള,ം ബ്ലോക് പഞ്ചായത്തംഗം ലിസമ്മ ബോസ് , പഞ്ചായത്തംഗങ്ങളായ പ്രേമ, കൃഷ്ണസ്വാമി, ആനിയമ്മ ജോസ് ,   മോളി ടോമി,    ലിന്റാ ജോസഫ്, അനസ്യ രാമന്‍, ഗിരിജാ ജയന്‍, NREG അസി. നോഡല്‍ ഓഫീസര്‍ ലേഖ ലൂയീസ് തുടത്തിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments