കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണവുമായി വികസിത് ഭാരത് സങ്കല്‍പ യാത്ര കരൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. വലവൂരില്‍ നടന്ന പരിപാടി നെയ്വേലി ലീഗ് നൈറ്റ് ബോര്‍ഡ് അംഗം Adv നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെജിബി RM സുരേഷ് കുമാര്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. വാര്‍ഡ് മെമ്പര്‍ ഗിരിജാ ജയന്‍, രജി വര്‍ഗീസ്, ഫാക്ട് പ്രതിനിധി അലീന ചാക്കോ, KVK പ്രതിനിധി മിന്നു ജോണ്‍ , സാമ്പത്തിക സാക്ഷരത വിദഗ്ധന്‍ ജെയിംസ് മാത്യു, എന്നിവര്‍ പങ്കെടുത്തു . ഉജ്വല്‍ സ്‌കീമില്‍ ജ്യോതി ഗ്യാസ് കണക്ഷന്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു.വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സ്റ്റാളുകളും ഉണ്ടായിരുന്നു. ലീഡ് ബാങ്ക് മാനേജര്‍ EM അലക്‌സ്, കെജിബി വള്ളിച്ചിറ മാനേജര്‍ നിഷ എം.ഡി. എന്നിവര്‍ പ്രസംഗിച്ചു.





0 Comments