കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് കിടങ്ങൂരില്‍ സ്വീകരണം നല്‍കി. കിടങ്ങൂര്‍ കാനറാ ബാങ്ക് അങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രശ്മി രാജേഷ് ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി സുരേഷ് അധ്യക്ഷനായിരുന്നു. എസ്.ബി.ഐ ചീഫ് മാനേജര്‍ ഉഷാകുമാരി, നബാര്‍ഡ് എ.ജി.എം റെജി വര്‍ഗീസ്, കനറാ ബാങ്ക് ഡെപ്യൂട്ടി റീജണല്‍ മാനേജര്‍ ലിന്‍സി പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍ പി ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപാ സുരേഷ്, എച്ച്ഡിഎഫ്‌സി ബാങ്ക് മുന്‍ സ്റ്റേറ്റ് ഹെഡ് KN പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഫാക്ട് പ്രതിനിധി അലീന, കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രതിനിധി മിന്നു ജോണ്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സീനിയര്‍ സിറ്റിസണ്‍ കുര്യന്‍ മാവേലിലിനെയും, കര്‍ഷകനായ വിജയകുമാറിനെയും ആദരിച്ചു. ബാങ്ക്,നബാര്‍ഡ്, കൃഷി വിജ്ഞാന്‍ കേന്ദ്ര, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഗ്യാസ് ഏജന്‍സി, തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ പ്രതിനിധികളുമായി സംസാരിച്ച് പദ്ധതികളില്‍ ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.





0 Comments