Breaking...

9/recent/ticker-posts

Header Ads Widget

കക്കൂസ്സ് മാലിന്യം തള്ളുന്നത് പതിവാകുന്നു



പാലാ തൊടുപുഴ റോഡില്‍  കാനാട്ടുപാറ, മുണ്ടാങ്കല്‍ ഭാഗത്ത് കക്കൂസ്സ് മാലിന്യം തള്ളുന്നത് പതിവാകുന്നു. കൈത്തോട്ടിലേയ്ക്കാണ് നിരന്തരമായി മാലിന്യം തള്ളുന്നുത്. കഴിഞ്ഞ തിരുവോണദിവസവും  ഇത്തരത്തില്‍ മാലിന്യം തള്ളിയിരുന്നു.  നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, പാലാ ഫയര്‍ഫോഴ്‌സ് എന്നിവര്‍ വെള്ളം പമ്പ് ചെയ്ത് കുമ്മായവും ബ്ലീച്ചിംഗ് പൗഡറും വിതറിയാണ് അന്ന് ശുചീകരണം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവിടെ മാലിന്യനിക്ഷേപ നടത്തിയത്. സംഭവത്തില്‍ പോലീസില്‍ പരാതിപ്പെടുകയും, നഗരസഭാജീവനക്കാരും ഫയര്‍ഫോഴ്സും എത്തി  ശുചീകരണം നടത്തുകും ചെയ്തു.




Post a Comment

0 Comments