മാലിന്യമുക്തം നവകേരളം ക്യാമ്പയിനോട് അനുബന്ധിച്ചു മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവത്കരണം നടത്തി സ്നേഹാരാമാങ്ങളാക്കി മാറ്റുകയാണ്. NSS യൂണിറ്റുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സ്‌നേഹാരാമങ്ങള്‍ ഒരുക്കുന്നത്. മംഗളം കോളജ് NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ചിറക്കുളത്തിന് സമീപത്താണ് സ്‌നേഹാരാമം ഒരുക്കുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്തു ചെടികള്‍ വെച്ച് പിടിപ്പിച്ച് സൗന്ദര്യ വത്കരണം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പകര്‍ന്നു നല്‍കുന്ന ചുവര്‍ ചിത്രങ്ങളും തയാറാക്കും. സംസ്ഥാന വ്യാപകമായി 3000ഓളം സ്‌നേഹാരാമങ്ങളാണ് നിര്‍മ്മിക്കുന്നത്. മംഗളം കോളജിലെ അധ്യാപകനായ അഖിലിന്റെ നേതൃത്വത്തിലാണ് NSS വളണ്ടിയേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏറ്റുമാനൂര്‍ നഗര സഭാപരിധിയില്‍ മംഗളം കോളജ് NSS യൂണിറ്റിനൊപ്പം TTI, ഗവണ്മെന്റ് കോമേഴ്സിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റ് സെബാസ്റ്റ്യന്‍ പബ്ലിക് സ്‌കൂള്‍ &ജൂനിയര്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌നേഹാരാമം പദ്ധതിയുമായി സഹകരിക്കുന്നു. നഗര സഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ഷാജി HS ഇന്‍ ചാര്‍ജ് നിസാം, HI ഇന്‍ ചാര്‍ജ് കെ. കെ. വിചിത്ര , ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സജിമോന്‍ തുടങ്ങിയവരും പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.





0 Comments