ഉമ്മന്‍ ചാണ്ടി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യാക്കോബായ, മര്‍ത്തമറിയം സമാജം കോട്ടയം ഭദ്രാസനം മുഖേന വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ഒ.സി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് - സ്വാന്തനം പദ്ധതിയിലൂടെ എട്ട് വീല്‍ ചെയറുകളാണ് പുതുപ്പളളി നിയോജക മണ്ഡലത്തിലെ അര്‍ഹരായ വ്യക്തികള്‍ക്ക് കൈമാറിയത്. പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ യാക്കോബായ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മോര്‍ തീമോത്തിയോസ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ: ചാണ്ടി ഉമ്മന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് മാത്യൂസ് കാവുങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജേക്കബ് ചെറിയാന്‍ മണ്ണൂര്‍, ഫാ.സോബി മാത്യു മൂലയില്‍, ഫാ. നൈനാന്‍ ഫിലിപ്പ് എട്ടുപറയില്‍, സമാജം സെക്രട്ടറി സുജ എബ്രഹാം പുളിമൂട്ടില്‍, സെക്രട്ടറി സിനു കുര്യാക്കോസ് ചോറാട്ടില്‍, ട്രഷറര്‍ ലൈസാമ്മ പോള്‍ ജാതിക്കുഴിയില്‍ ജില്ലാ പഞ്ചായത്ത് അംഗം റജി എം. ഫിലിപ്പോസ്, മണ്ഡലം പ്രസിഡന്റുമാര്‍, ആശ്രയ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒ.സി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ സൗജന്യ മരുന്ന് വിതരണം, ആംബുലന്‍സ് സേവനം, മെഡിക്കല്‍ ക്യാമ്പ്, തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റ ഭാഗമായി ജനുവരി 14 ന് ആറ് ചികിത്സാ വകുപ്പുകളെ ഉള്‍പ്പെടുത്തി പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കുമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ അറിയിച്ചു.





0 Comments