തന്റെ പേരിലുള്ള വഞ്ചനാക്കേസ് റദ്ദാക്കണമെന്ന മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.. കോട്ടയം ജില്ലയില്‍ തന്നെ നിരവധി സഹകരണ വായ്പാ തട്ടിപ്പ് കേസുകളും നിലനില്‍കുന്നതായും യൂത്ത് ഫ്രണ്ട് എം ആരോപിച്ചു. എംഎല്‍എ എത്രയും വേഗം രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ പാലാ നഗരത്തില്‍ പ്രകടനം നടത്തി. സമ്മേളനം എല്‍ഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസ് ടോം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സാജന്‍ തൊടുക,ടോബിന്‍ കെ അലക്‌സ്,രാജേഷ് വാളിപ്ലാക്കല്‍, ബിജു പാലുപടവന്‍,സുനില്‍ പയ്യപ്പള്ളില്‍, ചാര്‍ലി ഐസക്, ബൈജു കൊല്ലംപറമ്പില്‍, സാവിയോ കവുകാട്ട്, ജോസുകുട്ടി പൂവേലില്‍,ആനന്ദ് ചെറുവള്ളി, കുഞ്ഞുമോന്‍ മാടപ്പാട്ട്, ടൈറ്റസ് പുന്നപ്ലാക്കല്‍,ജെയിംസ് പൂവത്തോലി,സിജോ പ്ലാത്തോട്ടം, സച്ചിന്‍ കളരിക്കല്‍, അവിരാച്ചന്‍ ചൊവ്വാറ്റു കുന്നേല്‍, ബിനു പുലിയുറുമ്പില്‍, അജിത് പെമ്പിളകുന്നേല്‍, സുജയ് കളപ്പുരക്കല്‍, അജോയ് തോമസ്, റോയ് വണ്ടാനത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments