നാമമാത്രമായ വേതന വര്‍ധനവില്‍ അംഗന്‍വാടി ജീവനക്കാര്‍ തൃപ്തരല്ലെന്നും ജീവനക്കാരെ ESI പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഗ്രാറ്റുവിറ്റി അനുവദിക്കണമെന്നുള്ള ആവശ്യമുയരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2018 ല്‍ അങ്കണവാടി വര്‍ക്കര്‍ക്കും, ഹെല്‍പര്‍ക്കും യഥാക്രമം 1500 രൂപയും 750 രൂപയും വര്‍ധിപ്പിച്ചതിനു ശേഷം മറ്റ് ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൂടി ആകെ വര്‍ക്കര്‍ക്ക് 12,000 രൂപയും ഹെല്‍പ്പര്‍ക്ക് 8000 രൂപയുമാണ് പ്രതിമാസം നിലവില്‍ നല്‍കുന്ന ഓണറേറിയം. പോഷന്‍ ട്രാക്കറിന്റെ ഭാഗമായി അങ്കണവാടിയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുവാന്‍ വനിതാ ശിശുവികസന വകുപ്പില്‍ നിന്നും നല്‍കിയിരിക്കുന്ന cas ഫോണ്‍ പ്രവര്‍ത്തനക്ഷമമല്ല. ജീവനക്കാര്‍ കയ്യില്‍ നിന്നും രൂപ മുടക്കി നെറ്റ് ചാര്‍ജ് ചെയ്ത് സ്വന്തം ഫോണ്‍ മുഖേനയാണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഗുണനിലവാരമുള്ള ഫോണ്‍ വകുപ്പ് നല്‍കണമെന്നും അംഗന്‍വാടി ജീവനക്കാരുടെ സംഘടനാ നേതാവ് KS രമേഷ് ബാബു ആവശ്യപ്പെട്ടു.
0 Comments