Breaking...

9/recent/ticker-posts

Header Ads Widget

ഒന്നര കോടിയില്‍ പരം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു



കളത്തിപ്പടിയിലെ പ്രമുഖ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടുള്ള  വൃദ്ധ ദമ്പതികളില്‍ നിന്നും ഒന്നര കോടിയില്‍ പരം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഏറികാട്  ഭാഗത്ത് മന്നാപറമ്പില്‍ വീട്ടില്‍ റെജി ജേക്കബ് (41) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കളത്തിപ്പടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ  ബാങ്കില്‍ മാനേജരായി ജോലി ചെയ്തു വന്നിരുന്ന ഇയാള്‍ വിദേശത്തായിരുന്ന ഇപ്പോള്‍ കളത്തിപ്പടിയില്‍ താമസിച്ചുവരുന്ന ഈ ബാങ്കില്‍ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളില്‍ നിന്നും  ഒരുകോടി 62 ലക്ഷത്തി 25,000 രൂപ  കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. മുന്‍പ് ഇതേ ബാങ്കിന്റെ ഏറ്റുമാനൂര്‍ ശാഖയിലെ മാനേജര്‍ ആയിരുന്ന ഇയാള്‍  ഈ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയ വിദേശത്ത് താമസിച്ചു വന്നിരുന്ന ഇവരുമായി അടുത്ത സൗഹൃദബന്ധം  സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് കളത്തിപ്പടി ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഇയാള്‍ ഇവിടെയിരുന്ന കാലയളവില്‍ വിദേശത്തുനിന്നും നാട്ടിലെത്തിയ ഇവര്‍ വിദേശത്തുള്ള മക്കള്‍ക്ക് പണം അയക്കുന്നതിനുവേണ്ടി  മാനേജരെ സമീപിക്കുകയും, ഇയാള്‍ ബാങ്കിന്റേതായ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍നിന്നും ചെക്കുകളും, ഡെബിറ്റ് ഓതറൈസേഷന്‍ ലെറ്ററുകളും മറ്റും  കൈക്കലാക്കുകയായിരുന്നു. ഇത് ദുരുപയോഗപ്പെടുത്തി ഏറ്റുമാനൂര്‍, കളത്തിപ്പടി എന്നീ ബ്രാഞ്ചുകളില്‍ ഉള്ള ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും, 2021 മുതല്‍ 2023 വരെ ഉള്ള കാലയളവില്‍ പലതവണകളായി  ഒരുകോടി 62 ലക്ഷത്തി 25,000 രൂപ റെജി ജേക്കബിന്റെ സുഹൃത്തുക്കളുടെയും, മറ്റും അക്കൗണ്ടുകളിലേക്ക് അയച്ച് ദമ്പതികളെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ ബാങ്കിനെ സമീപിക്കുകയും ബാങ്ക് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ 22 ലക്ഷം രൂപ ദമ്പതികള്‍ക്ക് തിരികെ നല്‍കിയിരുന്നു. ബാക്കി തുക നല്‍കാതെ ഇയാള്‍ ഇവരെ കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ  ദിലീപ് കുമാര്‍, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്, വിബിന്‍, അജേഷ്, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ്ചെയ്തു.




Post a Comment

0 Comments