Breaking...

9/recent/ticker-posts

Header Ads Widget

രഥഘോഷയാത്രയ്ക്ക് വരവേല്‍പ് നല്‍കി.



എരുമേലിയില്‍ ആലങ്ങാട്ടുപേട്ടയ്ക്കായി യാത്രതിരിക്കുന്ന ആലങ്ങാട്ടു സംഘത്തിന്റെ രഥ ഘോഷയാത്രയ്ക്ക് കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രസന്നിധിയില്‍ സ്വീകരണം നല്‍കി. അയ്യപ്പ ചൈതന്യം നിറഞ്ഞ ഗോളകയുമായി ജനുവരി 3 ന് ആലങ്ങാട്ടുയേഗം പെരിയോന്‍ അമ്പാടത്തു വിജയകുമാര്‍ ഭദ്രദീപം തെളിച്ച് ആരംഭിച്ച രഥയാത്ര വൈകിട്ട് 5 മണിയോടെയാണ് പാറയില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെത്തിയത്. ഭക്തജനങ്ങള്‍ ശരണം വിളിയോടെ രഥഘോഷയാത്രയ്ക്ക് വരവേല്‍പ് നല്‍കി. രഥഘോഷയാത്രയ്ക്ക് കുറിച്ചിത്താനം കാരിപ്പടവത്ത്  കാവിലും സ്വീകരണം നല്‍കി. ജനുവരി 12 നാണ് ആലങ്ങാട്ടു സംഘത്തിന്റെ പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍.




Post a Comment

0 Comments