ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം ജനുവരി 13 മുതല്‍ 19 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.13 ന് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ 25 കലശം. വൈകിട്ട് ഏഴിന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ.ശിവകരന്‍ നമ്പുതിരിയെ ആദരിക്കും. പുതിയതായി നിര്‍മിച്ച നടപ്പന്തലിന്റ സമര്‍പ്പണം ഡോ. ശിവകരന്‍ നമ്പൂതിരി നിര്‍വഹിക്കും.14ന് വൈകിട്ട് ഏഴിന് വെള്ളുത്തുരുത്തി ശ്രീഭദ്രാ ഭജന്‍സ് അവതരിപ്പിക്കുന്ന ഈശ്വര നാമാര്‍ച്ചന. 15 ന് വൈകിട്ട് അഞ്ചിന് കെ.എസ് രാധാകൃഷണന്റ ശാസ്താംപാട്ട്,7.30 ന് കുറത്തിയാട്ടം,16 ന് രാവിലെ 8.30 ന് പൊങ്കാല, 7.15 ന് തിരുവാതിരകളി എട്ടിന് കഥകളി,17 ന് വൈകിട്ട് ഫ്യൂഷന്‍ തിരുവാതിര. 18 ന് സ്റ്റാര്‍വാര്‍ മ്യൂസിക്കല്‍ ടാലന്റ് ഷോ. മകരഭരണി ദിവസമായ 19 ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും ചൂരക്കുളങ്ങര ക്ഷേത്രത്തിലേക്ക് കുംഭകുടം ഘോഷയാത്ര.12ന് കുഭകുടം അഭിഷേകം, രാത്രി 7.30 ന് താലപ്പൊലി എഴുന്നള്ളത്ത്,10ന് താലപ്പൊലി എതിരേല്‍പ്പ്.എട്ടിന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.ദേവസ്വം പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി,സെക്രട്ടറി നീലകണ്ഠന്‍ നമ്പുതിരി,ഉത്സവകമ്മറ്റി കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, സെക്രട്ടറി കെ.എസ്.സുകുമാരന്‍,ശശിധരന്‍ മൂസത്,സന്തോഷ് വിക്രമന്‍,കെ.കെ. രാജപ്പന്‍,ഒ.ആര്‍. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments