ഏറ്റുമാനൂര്‍ ഗോപാലപിള്ള റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പടിഞ്ഞാറേനട എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്നു. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷനുകള്‍ നാടിന്റെ സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയിലും, സാമൂഹിക സുരക്ഷയിലും വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡണ്ട് എന്‍ നാരായണ കൈമള്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഐ.എ.എസ് ലഭിച്ച, അസോസിയേഷന്‍ അംഗo ഷാജി വി നായര്‍,ഏറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ സരിത അയ്യര്‍, എം.കെ.ശ്രീകുമാര്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ഉഷ സുരേഷ്, രശ്മി ശ്യാം, മാരിയമ്മന്‍കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് പി പ്രമോദ് കുമാര്‍ അസോസിയേഷന്‍ രക്ഷാധികാരി കെ.എന്‍.കെ. മേനോന്‍, ഭാരവാഹികളായ പി.എസ്.അനില്‍, കെ മാത്യു ജോസഫ്, നടരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു വിവിധ കലാപരിപാടികളും നടന്നു.





0 Comments