അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തി. 'ഉണര്‍വ് 2024' പദ്ധതിയുടെ ഭാഗമായാണ് വിശപ്പ് രഹിത സമൂഹം ലക്ഷ്യമിട്ട് ഭക്ഷണ വിതരണം നടത്തിയത്. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിജു വലിയമല, അസോസിയേഷന്‍ പ്രസിഡന്റ് എം.എസ് മോഹന്‍ദാസ്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് ആര്‍ ഷേണായ്, ലാല്‍ ഇടമനപ്പാട്ട്, ജി മാധവന്‍കുട്ടി നായര്‍, ബി അരുണ്‍കുമാര്‍, അമ്മിണി സുശീലന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments