Breaking...

9/recent/ticker-posts

Header Ads Widget

ആലങ്ങാട്ട് സംഘം പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കാണിക്കിഴി സമര്‍പ്പിച്ചു



എരുമേലി പേട്ടകെട്ടിനും ശബരിമലയാത്രയ്ക്കും മുന്നോടിയായി  ആലങ്ങാട്ട് സംഘം പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കാണിക്കിഴി സമര്‍പ്പിച്ചു.  ആലങ്ങാട്ട് സംഘം യാത്രാമദ്ധ്യേ കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. ആലങ്ങാട്ട് യോഗ പ്രതിനിധി പുറയാറ്റിക്കളരി രാജേഷ് കുറുപ്പ്, വെളിച്ചപ്പാട് ദേവദാസ്, പൂജാരി രമേശന്‍, രമേശന്‍ നിലയിടത്ത്, ഹരീഷ് കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഉമാമഹേശ്വരന്‍മാര്‍ക്ക് കാണിക്കിഴി സമര്‍പ്പിക്കാന്‍ എത്തിയത്.  രാവിലെ 8 മണിയോടെ ക്ഷേത്രത്തില്‍ എത്തിയ ആലങ്ങാട്ട് സംഘത്തെ ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ഭാസ്‌കരന്‍ നായര്‍, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍ അമ്പാട്ട് വടക്കേതില്‍,  ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആലങ്ങാട്ടുസംഘം പതിറ്റാണ്ടുകളായി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാനായി എത്തുന്നുണ്ട്. ശരണം വിളികളോടെ പട്ടില്‍ പൊതിഞ്ഞ കാണിക്കിഴി ഉമാമഹേശ്വരന്‍മാര്‍ക്ക് സമര്‍പ്പിച്ചു. അയ്യപ്പന്റെ ചൈതന്യം വഹിച്ചുവന്ന ഗോളകയില്‍ ഭക്തര്‍ നേരിട്ട് നീരാജനം നടത്തുന്ന വഴിപാടാണ് നടന്നത്.  ആലങ്ങാട് സംഘത്തിന് മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍  നമ്പൂതിരി പ്രസാദം വിതരണം ചെയ്തു. പയപ്പാര്‍, പോണാട്, നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ്, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘംദര്‍ശനം നടത്തി.




Post a Comment

0 Comments