Breaking...

9/recent/ticker-posts

Header Ads Widget

തേന്‍ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി



തേനിന്റ മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണവും വിപണനവും ലക്ഷ്യം വെച്ചു കൊണ്ട് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ ആരംഭിക്കുന്ന തേന്‍ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പാലാ ഹരിതം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ഫാക്ടറി ആരംഭിക്കുന്നത്. പാലാ കരൂര്‍ സ്റ്റീല്‍ ഇന്‍ഡ്യാ ക്യാമ്പസിന് അനുബന്ധമായി അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് ഫാക്ടറി ആരംഭിക്കുന്നത്. രണ്ടായിരം രൂപ മുടക്കി ഓഹരിയെടുക്കുന്ന കര്‍ഷകര്‍ക്ക് കമ്പനിയില്‍ പങ്കാളികളാകാം. ഓഹരിയ്ക്ക് ആനുപാതികമായ ലാഭ വിഹിതം കൂടാതെ തൊഴിലവസരങ്ങളും കമ്പനി ഉറപ്പു വരുത്തുന്നതാണ്. സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി പാലാ അഗ്രിമ കര്‍ഷകമാര്‍ക്കറ്റില്‍ നടന്ന തേനീച്ചകര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ആക്ടിങ്ങ് ചെയര്‍ പേഴ്‌സണ്‍ ലീനാ സണ്ണി പുരയിടം നിര്‍വ്വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. അസി.ഡയറക്ടര്‍ ഫാ.ജോസഫ് താഴത്തുവരിക്കയില്‍ , മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ്, എഫ്.പി.ഒ ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ , പാലാ ഹരിതം എഫ്.പി.ഒ ചെയര്‍മാന്‍ തോമസ് മാത്യു, പ്രോഗ്രാം ഇന്‍ ചാര്‍ജ് സി.ലിറ്റില്‍ തെരേസ് , പ്രോജക്ട് ഓഫീസര്‍ പി.വി.ജോര്‍ജ് പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന തേനീച്ച കര്‍ഷക അവാര്‍ഡു ജേതാവ് റ്റി.കെ.രാജു കട്ടപ്പന ക്ലാസ്സ് നയിച്ചു




Post a Comment

0 Comments