Breaking...

9/recent/ticker-posts

Header Ads Widget

ശാസ്ത്ര സാങ്കേതിക മേള ബിദ്യുത് 2k24 ന് തുടക്കമായി



കടുത്തുരുത്തി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഐ.എച്ച്.ആര്‍.ഡി) സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേള ബിദ്യുത് 2k24 ന് തുടക്കമായി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.വി സുനില്‍ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി യോഗത്തില്‍ അധ്യക്ഷനായിരുന്നു. പി.റ്റി.എ വൈസ് പ്രസിഡന്റ് ഫാദര്‍ ജോണ്‍ വി കുര്യാക്കോസ്, കോളേജ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ മെമ്പര്‍ പ്രൊഫ. കെ ഷഡാനനന്‍ , വിവിധ രാഷട്രീയ കക്ഷി നേതാക്കളായ ജയിംസ് ഉതുപ്പാന്‍, ചെറിയാന്‍ കെ ജോസ് , പി.സി രാജേഷ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജെഫിന്‍ കെ.ജെ, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്ധു എസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബെറ്റി മാത്യു  എന്നിവര്‍ പ്രസംഗിച്ചു വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം  സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് . പ്രദര്‍ശനം ബുധനാഴ്ച വൈകിട്ട് സമാപിക്കും.




Post a Comment

0 Comments