Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍ദ്ധന കുടുംബത്തിന് വീടൊരുക്കുന്നു



കടുത്തുരുത്തി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍ദ്ധന കുടുംബത്തിന് വീടൊരുക്കാന്‍ പെരുവയിലെ സ്‌നേഹതണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും, കടുത്തുരുത്തി പ്രസ്സ് ക്ലബ്ബും കൈ കോര്‍ക്കുന്നു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം നടത്തുന്നത്. വീടിന്റെ ശിലാസ്ഥാപനം സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ നിര്‍വഹിച്ചു. രണ്ട് കിടപ്പുമുറികളും സിറ്റൗട്ടും അടുക്കളയും ഉള്‍പെടെയുള്ള സൗകര്യങ്ങളോട് കൂടിയ വീടാണ് നിര്‍മിക്കുന്നത്. നാല് മാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപന കര്‍മത്തില്‍  പള്ളിയുടെ ഭവന നിര്‍മാണ ചുമതല വഹിക്കുന്ന കമ്മിറ്റിയുടെ കണ്‍വീനര്‍ ജോര്‍ജ് പുളിക്കീല്‍, ഔസേപ്പച്ചന്‍ ചീരക്കുഴി, ജോര്‍ജ് നിരവത്ത്, സ്നേഹതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം, സെക്രട്ടറി ലിയോ ഏലിയാസ്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ബിജു ഇത്തിത്തറ, ട്രഷറര്‍ അജേഷ് ജോണ്‍, കമ്മിറ്റിയംഗങ്ങളായ ജോസഫ് മുകളേല്‍, ജോര്‍ജ് മുകളേപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുവദമ്പതികളും കുരുന്നുകളായ രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം 2021 ലാണ് സ്വന്തമായി കിടപ്പാടമെന്ന സ്വപ്നത്തിനായി സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വായ്പയെടുത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. തുടര്‍ന്ന് വീട് നിര്‍മാണത്തിനായി കല്ലിട്ടെങ്കിലും അമ്മയ്ക്കു ഗുരുതരമായ രോഗം ബാധിച്ചതും ജോലി ആവശ്യത്തിനായി സ്‌കൂട്ടറില്‍ പോകുന്നതിനിടെ അപകടത്തില്‍പെട്ട് യുവതി  ആശുപത്രിയിലാകുകയും തലയില്‍ രക്തം കട്ടപിടിക്കുകയും  ഓര്‍മ നഷ്്ടമാവുകയും ചെയ്തും മൂലം വീടുനിര്‍മ്മാണം നടത്താന്‍ കഴിയാതെ പോകുകയായിരുന്നു. ഇതിനിടെയാണ് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വീട് ലഭിക്കുന്നതിനായി ഇവര്‍ അപേക്ഷ നല്‍കിയത്.




Post a Comment

0 Comments