Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ത്ഥികള്‍ ടു വീലര്‍ റാലിയും ഫ്‌ലാഷ് മോബും നടത്തി.



കടുത്തുരുത്തി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ത്ഥികള്‍ ടു വീലര്‍ റാലിയും ഫ്‌ലാഷ് മോബും നടത്തി.  ജനുവരി 30, 31 തീയതികളില്‍ കോളജില്‍ നടക്കുന്ന ബിദ്യുത് 2K24 ടെക്‌നിക്കല്‍ എക്്‌സിബിഷന്റെയും ഫെബ്രുവരി 1 മുതല്‍ 4 വരെ  കോഴിക്കോട് ഐ .എച്ച്.ആര്‍.ഡി, കോളേജില്‍  സംഘടിപ്പിക്കുന്ന  ടെക്‌നിക്കല്‍ ഫെസ്റ്റ് തരംഗിന്റെയും മുന്നോടിയായാണ്  ടു വീലര്‍ റാലിയും, ഫ്‌ലാഷ് മോബും നടത്തിയത്. പ്രിന്‍സിപ്പല്‍ ഡോ.സിന്ധു എസ്  റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. കോളേജില്‍ നിന്നാരംഭിച്ച റാലി കടുത്തുരുത്തി ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാ തല മത്സരങ്ങള്‍ നടന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍സ് ഉപയോഗിച്ച് കൊണ്ടുള്ള ഉപന്യാസ രചന, കവിത രചന, പെയിന്റിംഗ് എന്നീ മത്സരങ്ങളാണ് നടത്തിയത്. വിജയികള്‍ക്ക് കോഴിക്കോട് നടക്കുന്ന സംസ്ഥാന തല മത്സരങ്ങള്‍ക്ക് പങ്കെടുക്കാം.ബിദ്യുത് 2k24 ന്റെ ഭാഗമായി നിര്‍മ്മിത ബുദ്ധി, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, മാത്തമാറ്റിക്‌സ് എന്നീ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ നൂതന ആശയങ്ങള്‍ പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റാളുകള്‍ കോളേജില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ തരം മത്സരങ്ങളും നടക്കും.




Post a Comment

0 Comments