Breaking...

9/recent/ticker-posts

Header Ads Widget

അവകാശ സംരക്ഷണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.



കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് അവകാശ സംരക്ഷണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തുക, കുടിശ്ശികയുള്ള 33 ശതമാനം ക്ഷാമബത്ത അനുവദിക്കുക,  ശമ്പള പരിഷ്‌കരണത്തിന് അടിയന്തര കമ്മിറ്റിയെ വയ്ക്കുക,  അന്യായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ രാജു ക്യാപ്റ്റനും, എ.ഡി അനില്‍ കുമാര്‍ വൈസ് ക്യാപ്റ്റനുമായ ജാഥ ചൊവ്വാഴ്ച രാവിലെ വൈക്കം  കേരള ബാങ്ക് ശാഖയുടെ മുന്നില്‍ നിന്നും ആരംഭിച്ചു.വൈകിട്ട് 4.30ന് പാലാ ടൗണ്‍ ബ്രാഞ്ചിന് മുന്നില്‍ നടന്ന സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് പാലാ ബ്ലോക്ക് പ്രസിഡന്റ എന്‍.സുരേഷ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി.സി പ്രിന്‍സ്, സാബു കെ.എം തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments