Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ദൈവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി.



കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തിലെ  മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.  പള്ളി വികാരി ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ  അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഫാ. ജോര്‍ജ്  വടയാറ്റുകുഴി,  ഫാ.പോള്‍ മഠത്തിക്കുന്നേല്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍, ഫാ. ജോസഫ് ആലാനിയ്ക്കല്‍, ഫാ. ജോര്‍ജ് ഏറ്റുപറയില്‍  എന്നിവര്‍ കാര്‍മികത്വംവഹിച്ചു. മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ചൊവ്വാഴ്ച നടക്കും.




Post a Comment

0 Comments