Breaking...

9/recent/ticker-posts

Header Ads Widget

ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കര്‍മ്മം നടന്നു



ഏറ്റുമാനൂര്‍, കുറുമുള്ളൂര്‍ 41-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കര്‍മ്മം നടന്നു. 12 നും 12.30 മധ്യേയുള്ള മുഹൂര്‍ത്തത്തില്‍  കുമരകം ഗോപാലന്‍ തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തിലാണ് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത് . വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി ജീവ കലശാഭിഷേകം, വിശേഷാല്‍ പൂജ, പരി കലശാഭിഷേകം, ബ്രഹ്‌മ കലശാഭിഷേകം എന്നിവ നടന്നു. തുടര്‍ന്ന് തിരു ഉത്സവത്തിന്റെ കൊടിയേറ്റ് കര്‍മം ശാഖായോഗം പ്രസിഡന്റ് സന്തോഷ് കിടങ്ങയില്‍ നിര്‍വഹിച്ചു.വൈകിട്ട് 6:30ന് ദീപാരാധനയും ദീപക്കാഴ്ചയ്ക്കും ശേഷം  പ്രതിഷ്ഠാ സമര്‍പ്പണ സമ്മേളന നടന്നു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍. , കോട്ടയം  യൂണിയന്‍ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു.  നാഗമ്പടം മഹാദേവക്ഷേത്ര സന്നിധിയില്‍ നിന്നും  വിഗ്രഹഘോഷയാത്ര ആയി വിവിധ കേന്ദ്രങ്ങളിലെയും ക്ഷേത്രങ്ങളിലെയും സ്വീകരണം ഏറ്റുവാങ്ങിയാണ് ഗുരുദേവവിഗ്രഹം  ക്ഷേത്രത്തില്‍ എത്തിച്ചത്. ഗുരുദേവ ക്ഷേത്രം പുനര്‍നിര്‍മാണവും, ധ്വജ നിര്‍മാണവും, കാണിക്ക മണ്ഡപനിര്‍മാണവും കുറഞ്ഞ സമയത്തില്‍ പൂര്‍ത്തീകരിച്ചാണ് പ്രതിഷ്ഠാ സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് കിടങ്ങയില്‍, വൈസ് പ്രസിഡന്റ് രാജന്‍ പാലത്തടത്തില്‍, സെക്രട്ടറി പി .എന്‍ . സത്യദാസ് പൂവംനില്‍ക്കുന്നതില്‍, നിര്‍മ്മാണ കമ്മിറ്റിയംഗം ശ്യാം .വി.ദേവ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊടിയേറ്റിനെ തുടര്‍ന്ന് മഹാപ്രസാദ ഊട്ടും ഉണ്ടായിരുന്നു. തിരുവുത്സവം ആഘോഷ ചടങ്ങുകള്‍ ഫെബ്രുവരി രണ്ടിന്സമാപിക്കും.




Post a Comment

0 Comments