Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ അവലോകനയോഗം



കുറവിലങ്ങാട് മേജര്‍ ആക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കാ ദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍   മൂന്നുനോമ്പ് തിരുനാള്‍ ജനുവരി 22, 23,24 തീയതികളില്‍ നടക്കും. ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ജനുവരി 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് നടക്കും. സഭ ഐക്യവാരവും അര്‍ക്കാദിയക്കോന്‍മാരുടെ ശ്രാദ്ധവും ജനുവരി 14 മുതല്‍ 20 വരെ തീയതികളിലാണ് നടക്കുന്നത്. തിരുനാളിന് തുടക്കം കുറിച്ച്  ജനുവരി 14ന് വൈകുന്നേരം 5 മണിക്ക്  കൊടിയേറ്റ് കര്‍മ്മം നടക്കും. തിരുനാളിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും  ജനപ്രതിനിധികളുടെയും ഇടവക സമൂഹത്തിന്റെ പ്രതിനിധികളുടെയും യോഗം  നടന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുറവിലങ്ങാട് പള്ളിവികാരി ആര്‍ച്ച് പ്രീസ്റ്റ് ഡോക്ടര്‍ അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, പാലാ ആര്‍.ഡി.ഒ പി.ജി. രാജേന്ദ്ര ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം മാത്യു,നിര്‍മല ജിമ്മി, ഉഴുവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സി. കുര്യന്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, പിഡബ്ല്യുഡി ആരോഗ്യ വകുപ്പ്, കെഎസ്ആര്‍ടിസി, ഫുഡ് സേഫ്റ്റി വിഭാഗം, കെഎസ്ഇബി, ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തില്‍ പങ്കു ചേര്‍ന്നു. ഗതാഗത നിയന്ത്രണം, സുരക്ഷാക്രമീകരണങ്ങള്‍, ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പൊതു ഗതാഗത സംവിധാനങ്ങള്‍, പാര്‍ക്കിംഗ് തുടങ്ങിയ വിഷയങ്ങള്‍ പരാതിരഹിതമായി പരിഹരിക്കുവാനും നടപടി സ്വീകരിക്കും.   പ്രധാന തിരുനാള്‍ ദിനങ്ങളില്‍ കൂടുതല്‍ പോലീസിന്റെയും റോഡ് ട്രാഫിക് വിഭാഗം ജീവനക്കാരുടെയും സേവനവും  ഉറപ്പുവരുത്തും.പള്ളിയും പരിസരവും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ പ്രത്യേകമായി ക്രമീകരിക്കും. മൂന്നു നോയമ്പു തിരുനാളില്‍ പങ്കെടുത്താനെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനമെടുത്തു.




Post a Comment

0 Comments