Breaking...

9/recent/ticker-posts

Header Ads Widget

നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രീ പ്രൈമറി ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു



ളാലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രീ പ്രൈമറി ബ്ലോക്കിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു. 110 വര്‍ഷമായി മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മുണ്ടുപാലം സ്‌കൂളില്‍ ഒന്നുമുതല്‍ 4 വരെ ക്ലാസുകള്‍ക്കൊപ്പം കഴിഞ്ഞ 5 വര്‍ഷമായി പ്രീ പ്രൈമറി വിഭാഗവും പ്രവര്‍ത്തിച്ചുവരുന്നു പ്രീ പ്രൈമറി വിഭാഗത്തിന്  പുതിയ ബില്‍ഡിംഗ് ആവശ്യമാണ് എന്ന് കണ്ട് വാര്‍ഡ് കൗണ്‍സിലര്‍ കൂടി ആയ പാലാ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോയുടെ ശ്രമഫലമായി പുതിയ പ്രീ പ്രൈമറി ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത.് പുതിയ പ്രീ പ്രൈമറി ബ്ലോക്ക് , പുതിയ സ്റ്റേജ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ ആയി ഉപയോഗിക്കാവുന്ന ഫോള്‍ഡഡ് പാര്‍ട്ടീഷന്‍ തുടങ്ങിയവയുടെ ഉദ്ഘാടനമാണ് നടന്നത്. സമ്മേളനത്തില്‍ PTA പ്രസിഡന്റ അനൂപ് തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. പാലാ നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഷാജു തുരുത്തന്‍, സാവിയോ കാവുകാട്ട്, ബിജി ജോജോ, ബിന്ദു മനു, മായാ പ്രദീപ്   നഗരസഭാംഗങ്ങളായ ആന്റോ ജോസ് പടിഞ്ഞാറെക്കര, സിജി പ്രസാദ്, AEO ശ്രീകല KB, ഹെഡ്മിസ്ട്രസ് സുനിത Tk,  ജോളിമോള്‍ ഐസക്, സീമ മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments