Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പോലീസ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നതെന്ന് മാത്യു കുഴല്‍ നാടന്‍ MLA.



ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പോലീസ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നതെന്ന് മാത്യു കുഴല്‍ നാടന്‍ MLA. കൊടും കുറ്റവാളിയെ അറസ്റ്റു ചെയ്യുന്നതു പോലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് വീട്ടില്‍ കയറി അറസ്റ്റു ചെയ്തത് . നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച KSU, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചവര്‍ അറസ്റ്റു ചെയ്യപ്പെടുന്നില്ലെന്നും മൂന്‍കൂര്‍ ജാമ്യം ലഭിക്കാതിരുന്നിട്ടും അവരെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാവുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട്   KSU, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അസ്വസ്ഥനാക്കിയെന്നും വേദിപ്പിച്ചുവെന്നും വ്യക്തമാക്കുന്ന നടപടികളാണുണ്ടായിക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കുന്നതു പോലെയല്ല  പോലീസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്നും മാത്യു കുഴല്‍നാടന്‍ MLA പറഞ്ഞു.




Post a Comment

0 Comments