Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.



മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഹെഡ് ഓഫീസിന് പുറമേ ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നീ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളുള്ള മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെയായി  താലൂക്കിലെ കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ അനുവദിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍. കേരളാ കോണ്‍ഗ്രസ്സ് ( എം ) കോട്ടയം ജില്ല  ജനറല്‍ സെക്രട്ടറിയാണ്. കേരളാ കോണ്‍ഗ്രസ്സ് ( എം ) പത്ത്, സിപിഐഎം രണ്ട് , സിപിഐ 1 എന്നിങ്ങനെയാണ് ബാങ്ക് ഭരണസമിതിയിലെ കക്ഷിനില. അഡ്വ. ബെറ്റി ഷാജു തുരുത്തേലാണ് ബാങ്കിന്റെ വൈസ് പ്രസിഡന്റ്.




Post a Comment

0 Comments