Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു



യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ് സ്വദേശി വിനീത് എം.വി,, കടപ്പൂര്‍ വട്ടക്കുളം ഭാഗത്ത് പാറക്കല്‍  റെജില്‍ പി.ആര്‍ എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍  ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി കടപ്പൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്തിനെ ഇവര്‍ മര്‍ദ്ദിക്കുന്നത് കണ്ട് യുവാവ് തടസ്സം പിടിക്കാന്‍ ചെല്ലുകയും തുടര്‍ന്ന് ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും, വഴിയില്‍ കിടന്നിരുന്ന കരിങ്കല്‍ എടുത്ത് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന്   കടന്നുകളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  നടത്തിയ തിരച്ചിലിനൊടുവില്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ ശ്രീജിത്ത്. റ്റി, എ.എസ്.ഐ ജോണി, സി.പി.ഓ മാരായ പ്രവീണ്‍കുമാര്‍ എ.കെ, രഞ്ജിത്ത്, റോയ് വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വിനീതിന് കുറവിലങ്ങാട് സ്റ്റേഷനിലും, റെജിലിന്  മേലുകാവ്, മരങ്ങാട്ടുപള്ളി, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാണ്ട്ചെയ്തു.




Post a Comment

0 Comments