ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നിക്ഷേപക സംഗമം പാലായില്‍ നടന്നു. സംരംഭക വര്‍ഷമായി ആചരിക്കുന്ന 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ സംരംഭകത്വ പ്രോത്സാഹനത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. നവസംരംഭകരെയും നിലവിലുള്ള സംരംഭകരെയും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് ഉപദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായാണ് നിക്ഷേപക സംഗമങ്ങള്‍ ലക്ഷ്യമിടുന്നത്. മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നിക്ഷേപക സംഗമം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലാലി MV അധ്യക്ഷയായിരുന്നു. SBI മാര്‍ക്കറ്റിംഗ് ഹെഡ് സാം ജേക്കബ് പദ്ധതി അവലോകനം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ അജിമോന്‍ sK, മീനച്ചില്‍ ഉപജില്ല വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു, സി ശിവപ്രസാദ് , വ്യവസായ വികസന ഓഫീസര്‍ പി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments