പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നടന്നു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പുമായി ചേര്‍ന്നാണ് രാജ്യത്തെ എല്ലാ ജില്ലകളിലും അപ്രന്റിഷിപ്പ് മേളകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ആര്‍.ഐ. സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലാതല മേള ഏറ്റുമാനൂര്‍ ഐ.ടി.ഐ യില്‍ നടത്തി. കോട്ടയം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് സാംരാജ് എം.എഫ് ന്റെ അധ്യക്ഷതയില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ RDSDE പ്രതിനിധി എം ശരവണ, ഏറ്റുമാനൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ, NSDC പ്രതിനിധി നിഖില്‍ ജോസ്, ജില്ലാ സ്‌കില്‍ കോഡിനേറ്റര്‍ നോബിള്‍ എം ജോര്‍ജ്ജ്, തിരുവാര്‍പ്പ് ഗവ: ഐ. ടി. ഐ. പ്രിന്‍സിപ്പാള്‍ കുര്യാക്കോസ് പി. കെ, പള്ളിക്കത്തോട് ഗവ : ഐ. ടി. ഐ. വൈസ് പ്രിന്‍സിപ്പാള്‍ ജോണ്‍സണ്‍ മാത്യു, ഏറ്റുമാനൂര്‍ ഗവ : ഐ. ടി. ഐ. വൈസ് പ്രിന്‍സിപ്പാള്‍ സിനി എം മാത്യൂസ്, ജില്ലാ പ്രൈവറ്റ് ഐ. ടി. ഐ. മാനേജേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ: ഫാദര്‍ തോമസ് പാണനാല്‍ വ്യാവസായിക പരിശീലന ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് വര്‍ഗീസ് , ആര്‍.ഐ. സെന്റര്‍ ട്രെയിനിംഗ് ഓഫീസര്‍ വിജിമോള്‍ വി , ജൂനിയര്‍ അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ രാജേഷ് വി സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments