Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും



കടുത്തുരുത്തി കെ.എസ് പുരം ദേവര്‍താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞം ജനുവരി 28 ഞായറാഴ്ച സമാപിക്കും..  ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു.  മങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും  ദേവര്‍താനം ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.  തുടര്‍ന്ന വിവിധ ഗ്രൂപ്പുകളുടെ തിരുവാതിരയും,  അന്നദാനവും നടന്നു. വൈകീട്ട് സര്‍വൈശ്വര്യപൂജയും ഉണ്ടായിരുന്നു.  വിമല്‍ വിജയ് കന്യാകുമാരിയാണ് യജ്ഞാചാര്യന്‍. സപ്താഹ നാളുകളില്‍ ദശാവതാര ചന്ദനം ചാര്‍ത്തും ഉണ്ടായിരുന്നു. സമാപനദിവസമായ 28-ന് വൈകൂന്നേരം നാലിന് അവഭൃഥസ്നാന ഘോഷയാത്രയും ഉണ്ടായിരിക്കും.




Post a Comment

0 Comments