Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷവും, റിപ്പബ്ലിക് ദിന പരേഡും നടന്നു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ട്  പതാക ഉയര്‍ത്തി. എസ്പിസി കേഡറ്റുകളുടെ റിപ്പബ്ലിക് ദിന പരേഡില്‍  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നല്‍കി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍ബി സ്മിത പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ജിയോ കുന്നശ്ശേരി, സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, ജനാധിപത്യത്തെയും, മതേതരത്വത്തെയും, സോഷ്യലിസത്തെയും, സംരക്ഷിച്ചുകൊണ്ട് ഇന്ത്യയെ ഒരു പരമാധികാര  റിപ്പബ്ലിക് ആക്കി മാറ്റുവാന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ക്കും, ലിറ്റില്‍ കൈറ്റ് അംഗങ്ങള്‍ക്കും അവസരവും ഉത്തരവാദിത്വവും ഉണ്ടെന്ന് സന്ദേശം നല്‍കിക്കൊണ്ട് വിശിഷ്ടാതിഥി പറഞ്ഞു. 

റിപ്പബ്ലിക് ദിനപരേഡില്‍, ആന്‍ഡ് സൂസന്‍ ജോയ്‌സ്  കമാന്‍ഡറും അലീന എബി കുന്നശ്ശേരി സെക്കന്‍ഡ് ഇന്‍ കമാന്‍ഡറും ഇമ്മാനുവല്‍ ജോസഫ്, ആഷിത സന്തോഷ്, എന്നിവര്‍ പ്ലാട്ടൂണ്‍ കമാന്‍ഡര്‍മാരും ആയിരുന്നു.  കഴിഞ്ഞവര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ.  വിദ്യാര്‍ത്ഥികളെയും   പരേഡ് കമാന്‍ഡര്‍മാര്‍, പ്ലാട്ടൂണ്‍ കമാന്‍ഡര്‍മാര്‍ എന്നിവരെയും ആദരിച്ചു.




Post a Comment

0 Comments