Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്തില്‍ രണ്ട് വീടുകളുടെ തറകല്ലിടീല്‍ ശനിയാഴ്ച നടന്നു.



ഉമ്മന്‍ചാണ്ടി ആശ്രയ കരുതല്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി അയര്‍ക്കുന്നം പഞ്ചായത്തില്‍ രണ്ട് വീടുകളുടെ തറകല്ലിടീല്‍ ശനിയാഴ്ച നടന്നു. എട്ടാം വാര്‍ഡായ മുളക്കകുന്നിലും 9-ാം വാര്‍ഡ്, പൂതിരിയിലും നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചാണ്ടി ഉമ്മന്‍ MLA നിര്‍വഹിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തറകല്ലിട്ട മൂന്ന് വീടുകള്‍ക്ക് പുറമേയാണിത്. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ആശ്രയ കോ-ഓര്‍ഡിനേറ്റര്‍ ജോയിസ് കൊറ്റത്തില്‍  അധ്യക്ഷനായിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  നിയമസഭയില്‍ പൂര്‍ത്തീകരിച്ച 53 വര്‍ഷത്തെ ജനസേവനം മുന്‍നിര്‍ത്തി സമൂഹത്തില്‍ അര്‍ഹരായവരെ കണ്ടെത്തി 53 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്നതാണ് ആശ്രയ പദ്ധതിയുടെ ലക്ഷ്യം.  യോഗത്തില്‍  യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യൂസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം, ഓ.ഐ.സി.സി (യു.കെ) വര്‍ക്കിംഗ് പ്രസിഡണ്ട് ഷൈനു മാത്യു ചാമക്കാല, കെ.സി മത്തായി , ജോബി ഇടയാലില്‍, റോയി പൂവമ്പുഴ, ടോംസണ്‍ ചക്കുപാറ,സുരേഷ് മയൂഖം,ആലീസ് സിബി, സ്റ്റീവ് ഒഴുങ്ങാലില്‍,പ്രദീഷ് വട്ടത്തില്‍,ഷിനു ചെറിയാന്തറ,ജിമ്മി ആലക്കല്‍,റെമിന്‍ പൂതിരി,ബേബി മുരിങ്ങയില്‍, ജോര്‍ജ്ജ്കുട്ടി സക്കറിയ , പി.ടി എബ്രഹാം ,ശ്രീകുമാര്‍ മേത്തുരുത്തേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments