Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുതിയ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു നല്‍കി.



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുതിയ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു നല്‍കി. 89 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മിച്ചു നല്‍കിയത്. ജോസ് മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ 89 ബാച്ചിലെ നൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 10 ലക്ഷം രൂപ ചെലവിലാണ് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് ഒരുക്കിയത്. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ V വിഘ്‌നേശ്വരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍മുണ്ടയ്ക്കല്‍ അധ്യക്ഷനായിരുന്നു. മാനേജര്‍ ഫാദര്‍ ജോസഫ് പാനാമ്പുഴ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, PTA പ്രസിഡന്റ് സജു കൂടത്തിനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോര്‍ട്ടിലിറങ്ങി  ബോള്‍ എറിഞ്ഞ് കലക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഹര്‍ഷാരവം മുഴക്കി.




Post a Comment

0 Comments