Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം അപകടങ്ങള്‍ നിത്യസംഭവമാകുന്നു.



പാലാ ഈരാറ്റുപേട്ട റോഡില്‍ ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം അപകടങ്ങള്‍ നിത്യസംഭവമാകുന്നു. തറപ്പേല്‍കടവ് പാലം ജംഗ്ഷന്‍ മുതല്‍ മേരിഗിരി ആശുപത്രി റോഡ്  വരെയാണ് അപകട മേഖലയാകുന്നത്. പാലം ജംഗ്ഷന് സമീപം റോഡിലെ വളവ്  അപകടമേഖലയായി. ഇവിടെ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭരണങ്ങാനം പള്ളി മുതല്‍ നിരപ്പായ വീതിയേറിയ റോഡില്‍ വാഹനങ്ങള്‍ അമിതവേഗതയിലെത്തുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് നിരവധി പേര്‍ക്ക് പരികേറ്റ സംഭവവും അടുത്തിടെ  ഉണ്ടായി. സ്വകാര്യ ആശുപത്രിയിലേയ്ക്കും പ്രധാന റോഡിലേയ്ക്കും  വാഹനങ്ങള്‍ തിരിയുമ്പോഴും അപകടങ്ങളുണ്ടാവുന്നത പതിവാണ്. അപകടമേഖലയാണെന്ന സൂചനാ ഫ്ളാഷ് ലൈറ്റ് ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഇത് ഗൗനിക്കാറില്ലെന്നും വേഗം കുറയ്ക്കാന്‍  തയ്യാറാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കാല്‍ നടയാത്രക്കാര്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ  റോഡ് മുറിച്ചു കടക്കുന്നതും അപകട കാരണമാവുന്നുണ്ട്. ഈ ഭാഗത്ത് വേഗ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നു. ആശുപത്രിയിലേയ്ക്കുള്ള റോഡിന്റെ ഇരു ഭാഗങ്ങളിലും വേഗനിയന്ത്രണത്തിനായ ഹമ്പ് പോലുള്ള സംവിധാനങ്ങള്‍  ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നു.





Post a Comment

0 Comments