Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ   NSS യൂണിറ്റും ജില്ലാ ആരോഗ്യ വകുപ്പും പാലാ ബ്ലഡ് ഫോറവും സഹകരിച്ചാണ്  മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫൗസിയ ബീവി അദ്ധ്യക്ഷയായിരുന്നു.  ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.കെ ഫരീദ് മുഖ്യ പ്രഭാഷണവും, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നല്‍കി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍, മാനേജിംഗ് കമ്മറ്റി അംഗം അബ്ദുള്‍ ഖാദര്‍ എം.എഫ് , ഹെഡ്മിസ്ട്രസ്സ് ലീന എം.പി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അമ്പിളി ഗോപന്‍ എന്നിവര്‍  ആശംസകളര്‍പ്പിച്ചു. 124 തവണ രക്തദാനം ചെയ്ത  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിനെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ റഫീക് അമ്പഴത്തിനാല്‍, പ്രിന്‍സ് , സിസ്റ്റര്‍ അനിലിറ്റ്  ഡോക്ടര്‍ സൂരജ്, സ്‌കൂള്‍ അധ്യാപകര്‍, എന്‍.എസ്.എസ്, ഗൈഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ അന്‍പതോളം പേര്‍ രക്തദാനം നടത്തി.




Post a Comment

0 Comments