വീടിന് സമീപം പുരയിടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കടപ്പൂര് ലക്ഷ്മി സദനത്തില്‍ ഗോപന്റെ കാര്‍ ആണ് കത്തി നശിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. പുരയിടത്തിലേക്കും തീ പടര്‍ന്നു. സമീപത്തെ കുടിവെള്ള വിതരണക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമം നടത്തി. കടുത്തുരുത്തിയില്‍ നിന്നും അഗ്‌നിശമനസേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്.





0 Comments