Breaking...

9/recent/ticker-posts

Header Ads Widget

കട്ടില്‍ വിതരണവും, സഹായ ഉപകരണങ്ങളുടെ വിതരണവും



അതിരമ്പുഴ  ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  വയോജനങ്ങള്‍ക്കുള്ള  കട്ടില്‍ വിതരണവും, ഭിന്ന ശേഷിക്കാര്‍ക്കുള്ള  സഹായ ഉപകരണങ്ങളുടെ  വിതരണവും നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം വിതരണ ഉദ്ഘാടനം  നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്  ഷിമി സജി , വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ  ഹരിപ്രകാശ്. കെ, ഫസിന സുധീര്‍, ജെയിംസ് തോമസ്  എന്നിവരും, പഞ്ചായത്ത് അംഗങളായ ഷാജി  ജോസഫ്, ബിജു വലിയമല, അമൂത റോയ്, സിനി ജോര്‍ജ്, അമ്പിളി പ്രദീപ്, ഐസിഡി എസ് സൂപ്പര്‍ വൈസര്‍ അഞ്ജു, പഞ്ചായത്ത്  സെക്രട്ടറി ഇന്‍ ചാര്‍ജ് രമ്യ സൈമണ്‍  എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments