Breaking...

9/recent/ticker-posts

Header Ads Widget

ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി



രാമപുരം പഞ്ചായത്ത് പ്രസിഡന്റ ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍  അയോഗ്യയാക്കി. കോണ്‍ഗ്രസ് പ്രതിനിധിയായി ജയിച്ച ശേഷം കേരള കോണ്‍ഗ്രസ് (എം) ലേക്ക് കൂറുമാറ്റം നടത്തിയതാണ് അയോഗ്യതയ്ക്ക് കാരണമായത്. കോണ്‍ഗ്രസ് അംഗമായി ജയിച്ച ഷൈനി 2022 ജൂലൈ 27 ന് നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍   എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് ആവുകയായിരുന്നു. ആദ്യ ടേമില്‍ കോണ്‍ഗ്രസ് അംഗമായി പ്രസിഡന്റ് സ്ഥാനത്തെത്തിയ ഷൈനി സന്തോഷ് മുന്‍ധാരണ പ്രകാരം രാജിവച്ചിരുന്നു.  UDF ലെ ലിസമ്മ മാത്തച്ചനായിരുന്നു പ്രസിഡന്റ് ആകേണ്ടിയിരുന്നത് . എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം ഷൈനി സന്തോഷ് കൂറുമാറി കേരള കോണ്‍ഗ്രസ് M പ്രതിനിധിയായി മത്സരിച്ച് പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു.  ഇതെതുടര്‍ന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയത്. കൂറുമാറിയ ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടര്‍ന്ന UDF പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി.




Post a Comment

0 Comments