Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ രണ്ടാം തിരുവുത്സവ ദിനത്തില്‍ ഉത്സവ ബലി



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ രണ്ടാം തിരുവുത്സവ ദിനത്തില്‍  ഉത്സവ ബലി നടന്നു. ഉത്സവബലി ദര്‍ശനത്തിന് വലിയ ഭക്തജനത്തിരക്കാണ നുഭവപ്പെട്ടത്.. ഒമ്പതാം ഉത്സവ ദിനം വരെ എല്ലാ ദിവസവും രാവിലെ ഉത്സവ ബലി  നടക്കും . രണ്ടാം ഉത്സവദിനത്തില്‍ രാവിലെ  ഏഴിന് ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. തിരുവഞ്ചൂര്‍ സന്തോഷ് ആന്‍ഡ് പാര്‍ട്ടിയുടെ പഞ്ചവാദ്യം  25 കലാകാരന്മാര്‍ പങ്കുചേര്‍ന്ന പഞ്ചാരിമേളം, ഓട്ടന്‍തുള്ളല്‍, അക്ഷര ശ്ലോക സദസ്സ്, സോപാനസംഗീതം, ഭക്തി ഗാനാര്‍ച്ചന, ഗീതാ പാരായണം, പ്രസാദ ഊട്ട്, സംഗീത സദസ്സ്, കാഴ്ച ശ്രീബലി ,വേല ,സേവ തുടങ്ങിയ പരിപാടികള്‍ നടന്നു.മൂന്നാം ഉത്സവ ദിനമായ ചൊവ്വാഴ്ച തിരുവരങ്ങില്‍  കളി വിളക്ക് തെളിയും...രാത്രി 9.45ന് കഥകളി..... പ്രത്യേക ക്ഷണിതാവായി എത്തുന്ന ഡോക്ടര്‍ ഏറ്റുമാനൂര്‍ കണ്ണന്‍ പരമേശ്വരന്‍ 'അടക്കമുള്ളവര്‍, പങ്കുചേരുന്ന നളചരിതം ഒന്നാം ദിവസം, ബാലിവധം എന്നീകഥകള്‍ അരങ്ങേറും...




Post a Comment

0 Comments