Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ശീവേലിക്കുടഅറ്റകുറ്റപ്പണികള്‍ക്കായി അവകാശികള്‍ക്കു കൈമാറി.



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ശീവേലിക്കുടഅറ്റകുറ്റപ്പണികള്‍ക്കായി അവകാശികള്‍ക്കു കൈമാറി.  കൊടിയേറ്റിനു ശേഷം നടന്ന ചടങ്ങിലാണ്ശീവേലിക്കുട അവകാശികളായ വെട്ടിത്തുരുത്തേല്‍ കുറുപ്പ് കുടുംബത്തിന് കൈമാറിയത്. ശീവേലിക്കുടയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ആറാട്ട് ദിനത്തില്‍ കൈമാറുന്ന ശീവേലി കുട,  കൊടിയിറക്കിനു ശേഷം പതിവുപോലെ ശീവേലി എഴുന്നള്ളത്തിന് ഉപയോഗിക്കും.ആറാട്ടു ദിനം വരെയുള്ള ദിവസങ്ങളില്‍ ആനപ്പുറത്ത് എഴുന്നള്ളിപ്പു നടക്കുന്നതിനാല്‍ ശീവേലി കുട ഉപയോഗിക്കില്ല. വെട്ടിത്തുരുത്തേല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗവും ജ്യോതിഷ പണ്ഡിതനുമായ രാധാകൃഷ്ണകുറുപ്പിനാണ് ഇപ്പോള്‍ ഈ അവകാശം ലഭിക്കുന്നത്. കൊടിയേറ്റിനു ശേഷം ക്ഷേത്ര അധികാരി കുട വെട്ടിത്തുരുത്തേല്‍ കുറുപ്പന്മാര്‍ക്ക് കൈമാറുന്ന ചടങ്ങ് നടന്നു. കുടയുടെ കേടുപാടുകള്‍ നീക്കി ആറാട്ടിനു മുന്‍പ് തിരികെ ക്ഷേത്രത്തില്‍ ഏല്‍പ്പിക്കും.




Post a Comment

0 Comments