Breaking...

9/recent/ticker-posts

Header Ads Widget

ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് മാര്‍ച്ച് 1 വെള്ളിയാഴ്ച തുടക്കമാകും



സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് മാര്‍ച്ച് 1 വെള്ളിയാഴ്ച തുടക്കമാകും. 2017 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്കായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു.   855 372 വിദ്യാര്‍ത്ഥികളാണ് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് രജിസ്റ്റര്‍  ചെയ്തിരിക്കുന്നത് 441213  വിദ്യാര്‍ത്ഥികള്‍ +2 പരീക്ഷയും   414159 വിദ്യാര്‍ത്ഥികള്‍ +1 പരീക്ഷയും എഴുതും .  പ്ലസ് 2 പരീക്ഷകളുടെ ഭാഗമായി നടക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതോടൊപ്പം നടക്കുന്ന വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 29337 വിദ്യാര്‍ത്ഥികളും ഒന്നാം വര്‍ഷ പരീക്ഷയില്‍ 27770 വിദ്യാര്‍ത്ഥികളുമാണ് പങ്കെടുക്കുന്നത്. മാര്‍ച്ച് 26 ന് ഹയര്‍ സെക്കന്ററി പരീക്ഷകള്‍ സമാപിക്കും. പരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ഏപ്രില്‍ 1 ന് ആരംഭിക്കും. 77 കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.




Post a Comment

0 Comments