കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളാഘോഷം ഭക്തിസാന്ദ്രമായി. രാവിലെ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന നടന്നു. വൈകിട്ട് ചേലച്ചുവട് ജംഗ്ഷനിലേയ്ക്ക് പ്രദക്ഷിണം നടന്നു. സ്വര്‍ണം, വെള്ളി കുരിശുകളും, മുത്തുക്കുടകളും വാദ്യമേളങ്ങളുമായി തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ട് നടന്ന പ്രദക്ഷിണത്തില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കൈപ്പള്ളി ടൗണില്‍ സമാപിച്ച പ്രദക്ഷിണത്തെ തുടര്‍ന്ന് ഫാ ടോമി കാരവേലില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം തിരികെ പള്ളിയിലെത്തി സമാപിച്ചു. ബാന്റ് ചെണ്ട ഫ്യൂഷന്‍ നാദവിസ്മയമായി. തുടര്‍ന്ന് കൊച്ചിന്‍ തരംഗ് ബീറ്റിസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.





0 Comments