കട്ടച്ചിറ സെന്റ് സേവ്യേഴ്സ് പള്ളി പാരിഷ് ഹാളില്‍ മാതൃപിതൃവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി യോഗ ക്ലാസ് ആരംഭിച്ചു. വികാരി ഫാദര്‍ കുര്യന്‍ പുത്തന്‍പുര യോഗ ക്ലാസ് ഉദ്ഘാടനം ചെയ്തു.ജെയിംസ് സി.ജെ , മാതൃപിതൃവേദി വൈസ് പ്രസിഡന്റ് മോളമ്മ തോമസ്, സെക്രട്ടറി മിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര, കരൂര്‍ കുടക്കച്ചിറ ഗവ.ഹോമിയോ ഡിസ്പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ അമൃത ദാസ്, യോഗ നാച്ചുറോപ്പതി സ്പെഷിലിസ്റ്റ് മാത്യു കുര്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.ശനി, ഞായര്‍ അവധി ദിവസങ്ങളിലാണ് ക്ലാസ്നടക്കുന്നത്.





0 Comments