Breaking...

9/recent/ticker-posts

Header Ads Widget

പൂരപ്രപഞ്ചത്തിന് എഴുന്നള്ളിപ്പിനായെത്തിയ മൂന്നു ഗജവീരന്മാര്‍ക്ക് ഉജ്വല വരവേല്‍പ്



കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍ ഒന്‍പതാം ഉത്സവദിനത്തിലെ  പൂരപ്രപഞ്ചത്തിന് എഴുന്നള്ളിപ്പിനായെത്തിയ മൂന്നു ഗജവീരന്മാര്‍ക്ക് ശ്രീമുരുക ആനപ്രേമി സംഘം തെക്കേ നട മാന്താടി ദേശത്തിന്റെ നേതൃത്വത്തില്‍ ഉജ്വല വരവേല്‍പ് നല്‍കി. തിരുവാണിക്കാവ് രാജഗോപാല്‍, തെച്ചിക്കോട്ട് കാവ് ദേവീദാസന്‍, ചിറ്റിലപ്പള്ളി ശബരീനാഥ് എന്നീ ഗജകേസരികള്‍ക്കാണ് വരവേല്‍പ് നല്‍കിയത് .വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഗജവിരന്മാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. നൂറുകണക്കിനാളുകളാണ് സ്വീകരണ ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നത്. വാദ്യകുലപതികളുടെ മേളവും തലയെടുപ്പുള്ള ഗജവീരന്മാരും തൃശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്റെ കുടമാറ്റവും കിടങ്ങൂര്‍ പൂര പ്രപഞ്ചത്തില്‍ വിസ്മയക്കാഴ്ചയൊരുക്കി.




Post a Comment

0 Comments