തൃക്കിടങ്ങൂരപ്പന് ആറാട്ട് ദിവസം കണി കണ്ടുണരാനുള്ള കണിക്കോപ്പുമായി കിടങ്ങൂര്‍ തെക്കന്‍ദേശ ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ താലപ്പൊലി ഘോഷയാത്ര നടന്നു.ശ്രീ അയ്യന്‍ കോയിക്കല്‍ ശിവക്ഷേത്രം, ശ്രീകാളിയമ്മന്‍ കോവില്‍, ശ്രീവീരഭദ്രന്‍ മീനാക്ഷി കോവില്‍, വെള്ളൂശേരില്‍ കുടുംബ ക്ഷേത്രം, വൈക്കത്തുശേരില്‍ ഭുവനേശ്വരിക്ഷേത്രം, തൊട്ടുശേരില്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാണ് ഘോഷയാത്ര പുറപ്പെട്ടത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. അലങ്കരിച്ച രഥത്തില്‍ കണി ക്കോപ്പുകളുമായാണ് താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലെത്തിയത്.





0 Comments