Breaking...

9/recent/ticker-posts

Header Ads Widget

കോഴ ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു



എം.സി റോഡില്‍ കുറവിലങ്ങാട് കോഴ ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ MP നിര്‍വഹിച്ചു. എം.പി  ഫണ്ടില്‍ നിന്നും അനുവദിച്ച 5.50 ലക്ഷം രൂപ ചെലവഴിച്ചാണ് കോഴ ജംഗ്ഷനില്‍  ആധുനിക രീതിയില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം  നിര്‍മ്മിച്ചത്. തിങ്കളാഴ്ച  നടന്ന ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സി. കുര്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ പുളിക്കില്‍,സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രൊഫസര്‍ പി.ജെ. സിറിയക് പൈനാപ്പിള്ളി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജി കുമാര്‍, പൊതുപ്രവര്‍ത്തകരായ സദാനന്ദ ശങ്കര്‍, എ.എം ബാലകൃഷ്ണന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments